പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
അനിൽ എസ്
പ്രസിഡൻ്റ്
പേര്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബിസ്മി
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഷഹുബാനത്ത് എ
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഗോപകുമാർ ജി ആർ
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ജയപ്രകാശ് പി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ബ്ളോക്കില്‍ ഓണാട്ടുകര കാര്‍ഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളില്‍ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തില്‍ ഒരു ചതുരശ്രകിലോമീറ്ററിനുള്ളില്‍ ഏകദേശം 3000-ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിന്‍തോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. പ്രദേശത്ത് ചവറ, പന്മന, തേവലക്കര ചകിരി കൊണ്ടു പിഴയ്ക്കണം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗതതൊഴില്‍ കയര്‍വ്യവസായമാണ്. ഉള്നാടന്മല്സ്യബന്ധനം ഇവിടുത്തെ മറ്റൊരു പ്രധാനതൊഴിലാണ്. പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂര്‍ണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും...